വിവാഹ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകളും മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസും തമ്മിലുള്ള വിവാഹ നിശ്ചയചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ വിവാഹനിശ്ചയം കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരത്തിന്റെ മകൾ ഭാഗ്യ.
ഭാവിവരനായ ശ്രേയസ് മോഹന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഷെയർ ചെയ്തു കൊണ്ടാണ് ഭാഗ്യ സന്തോഷം പങ്കുവെച്ചത്. ഭാഗ്യയുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ‘ലോക്ക് ആയി ഗയ്സ്’ എന്നാണ് ശ്രേയസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയിച്ചടങ്ങുകൾ നടന്നത്. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് ലളിതമായി നടന്ന വിവാഹനിശ്ചയിച്ച പങ്കെടുത്തത്.
ഭാഗ്യയുടെ ഭാവിവരനായ ശ്രേയസ് മോഹന് ബിസിനസുകാരനാണ്. വരുന്ന വർഷം ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് വിവാഹ റിസപ്ഷനും നടക്കും. സുരേഷ് ഗോപി രാധികാ ദമ്പതികളുടെ മൂത്തമകളാണ് ഭാഗ്യ സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക