കാണാൻ ചെറുതാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ ഒട്ടും നിസ്സാരക്കാരനല്ല മൾബറി. മധുരവും ചെറിയ പുളിയും ചേർന്ന് രുചിയുള്ള മൾബറി ദിവസവും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചുവപ്പ്, കറുപ്പ്, പർപ്പിൾ, പിങ്ക്, വെള്ള എന്നീ നിറങ്ങളിൽ കാണപ്പെടുന്ന മൾബെറി വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയവയുടെ കലവറയാണ്. കാണാൻ ഇത്തിരി കുഞ്ഞൻ ആണെങ്കിലും വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയ ഒന്നാണ് മൾബറി.
മൾബറിയിൽ അടങ്ങിയ ഡയറ്ററി ഫൈബർ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. മൾബറിയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ ദഹനത്തിന് സഹായിക്കുന്നവയാണ്. ശരീരത്തിലെ രക്തചംക്രമണം നിയന്ത്രണത്തിൽ ആക്കാനും ചുവന്ന രക്തകോശങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനും വിളർച്ച തടയാനും മൾബറി സഹായിക്കും.
വിറ്റാമിൻ എ ധാരാളമടങ്ങിയ മൾബറി കഴിക്കുന്നത് കണ്ണുകളുടെ കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിന് വളരെ നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി മൾബറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം മൾബറിയിൽ അടങ്ങിയ വിറ്റാമിൻ സിയും കാൽസ്യവും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും എന്നതിനാൽ പ്രമേഹ രോഗികൾക്കും ധൈര്യമായി മൾബറി കഴിക്കാം.
കാൽസ്യം വളരെ കൂടുതലായി അടങ്ങിയിരിക്കുന്ന മൾബറി തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.ചർമ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ മൾബറി അകാല വാർദ്ധക്യം തടയുന്നതിനും തലമുടി കൊഴിച്ചിൽ തടയുന്നതിനും സഹായിക്കും. കലോറി വളരെ കുറവായ മൾബറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെയധികം ഗുണം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക