ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…
ഒന്ന്…
മുഖത്തെ ചുളിവുകളും മറ്റ് പാടുകളും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. രാത്രി മുഖം നല്ലതു പോലെ തണുത്ത വെള്ളത്തിൽ കഴുകിയതിന് ശേഷം കുറച്ചു വെളിച്ചെണ്ണ മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ശേഷം നന്നായി മസാജ് ചെയ്യാം. രാവിലെ മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നത് മുഖത്തെ ചുളിവുകളും കറുത്തപാടുകളും അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.
രണ്ട്…
മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇതിനായി ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
മൂന്ന്…
രണ്ട് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒരു ടീസ്പൂണ്‍ വീതം ഓട്സ്, തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്ക്രബ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയം.
നാല്…
മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫിയും സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക