ന്യൂഡൽഹി: മോദിപരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ സൂറത്തിലെ വിചാരണക്കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും.
‘മോഷ്ടാക്കളുടെ പേരിലെല്ലാം മോദിയെന്നുള്ളത്’ എന്തുകൊണ്ടെന്ന പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന കേസിലാണ് കഴിഞ്ഞ മാർച്ചിൽ രാഹുലിന് സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
വിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക