വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. ജൂലൈ 19 ന് എത്തുന്ന രണ്ടാമത്തെ ഗാനത്തിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിക്കുക.
‘ഹിസ് നെയിം ഈസ് ജോൺ’ എന്ന ടൈറ്റിലിലാണ് രണ്ടാമത്തെ ഗാനം പുറത്തിറങ്ങുന്നത്. ഗാനത്തിന്റെ പ്രൊമോ വീഡിയോ സോണി മ്യൂസിക്ക് സൗത്ത് ഇന്ന് പുറത്തുവിട്ടു. ഹാരിസ് ജയരാജാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 19ന് ഗാനം റിലീസാകുന്നതോടെ നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിക്കുമെന്ന ആശ്വാസത്തിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക