വ്യാജ കാസ്റ്റിംഗ് കോളുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സൽമാൻ ഖാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
”സൽമാൻ ഖാനോ സൽമാൻ ഖാൻ ഫിലിംസോ നിലവിൽ ഒരു ചിത്രത്തിനും കാസ്റ്റിംഗ് ചെയ്യുന്നില്ലെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ഭാവി സിനിമകളിലേക്കൊന്നും കാസ്റ്റിംഗ് ഏജന്റുമാരെ നിയമിച്ചിട്ടില്ല. ഈ കാര്യത്തിൽ നിങ്ങൾക്ക് ഏതെങ്കിലും ഇ-മെയിലുകളോ സന്ദേശങ്ങളോ ലഭിച്ചിട്ടുണ്ടെങ്കിൽ ദയവായി വിശ്വസിക്കരുത്. ഏതെങ്കിലും ആളുകൾ സൽമാൻ ഖാന്റേയോ എസ്എഫ്കെ ഫിലിംസിന്റെയോ പേര് ഏതെങ്കിലും അനധികൃതമായ രീതിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുന്നതാണ്.” ഔദ്യോഗിക അറിയിപ്പ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക