ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കരും നേരിടുന്ന പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെ അപേക്ഷിച്ച് നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ഥികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിൽക്കില്ല.
കറ്റാര്‍വാഴ നീര് പതിവായി ചുണ്ടിൽ പുരട്ടിയാല്‍ വിണ്ടുകീറുന്നത് തടയാനാകും. ചുവന്നുള്ളി നീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടുന്നതും ബീറ്റ്റൂട്ട്, തേന്‍ എന്നിവയുടെ മിശ്രിതം പുരട്ടുന്നതും ചുണ്ടുകളുടെ വരള്‍ച്ചയെ ഒരുപരിധിവരെ.
റോസ് വാട്ടര്‍ വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും മികച്ചതാണ്. ദിവസവും ചുണ്ടില്‍ റോസ് വാട്ടര്‍ പുരട്ടുന്നത് വരള്‍ച്ചയെ അകറ്റും. ഒലീവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നതാണ് ഏറ്റവും നല്ലത്. ദിവസവും രണ്ട് നേരം പുരട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക