തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാനെത്തിയപ്പോള്‍, ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് എകെ ആന്റണി. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചപ്പോഴാണ് എകെ ആന്റണി എത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ അടുത്തെത്തിയ ആന്റണി, ഏറെനേരം നോക്കിനിന്ന ശേഷം, അടുത്തു നിന്ന മകന് ചാണ്ടി ഉമ്മനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ കൂടെയെത്തിയ നേതാക്കള്‍ പാടുപെട്ടു.
1962 മുതല്‍ വിദ്യാര്‍ഥി രാഷ്ട്രീയക്കാലം തൊട്ട് ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും. എന്റെ പൊതുജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം ഉമ്മൻചാണ്ടിയുടെ വിയോഗമാണ് എന്നായിരുന്നു ആന്റണി കൂട്ടിച്ചേർത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക