തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും.
പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം കാലിക്കറ്റ്, കുസാറ്റ്, എംജി, കേരള, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക