‘പ്രോജക്റ്റ് കെ’ യിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിർമ്മാതാക്കൾ ട്വിറ്ററിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ‘ഒരു നല്ല നാളേക്കായി ഒരു പ്രതീക്ഷ വെളിച്ചം വീശുന്നു. ഇത് പ്രോജക്ട് കെയിലെ ദീപിക’ എന്ന കുറിപ്പോടെയാണ് വൈജയന്തി മൂവീസ് ദീപികയുടെ ഫസ്റ്റ് ലുക്ക് ട്വിറ്ററിൽ പങ്കുവച്ചത്.
ദീപിക പദുക്കോണിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് ആരാധകരെ ആകാംക്ഷയിലാഴ്ത്തിയിരിക്കുകയാണ്. ‘പ്രോജക്റ്റ് കെ’ ഒരു സയൻസ് ഫിക്ഷൻ ചിത്രമായി കണക്കാക്കപ്പെടുന്നു. ദേശീയ അവാർഡ് നേടിയ മഹാനടി എന്ന ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിൻ ആണ് പ്രൊജക്ട് കെ സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നൂറ് കോടി മുതൽമുടക്കിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക