ജാനേമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
101 ദിവസത്തെ ഷൂട്ടിംഗ് അവസാനിച്ചിരിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ജാനേമൻ പോലെ തന്നെ വളരെ രസകരമായൊരു ചിത്രമായിരിക്കും മഞ്ഞുമ്മൽ ബോയ്സ് എന്ന് ഈ താരനിരയിൽ നിന്ന് തന്നെ വ്യക്തമാണ്. ഭീഷ്മ പർവത്തിന് ശേഷം സൗബിനും ശ്രീനാഥും ഒന്നിക്കുന്ന ചിത്രമാണിത്. പറവ ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ് ആണ്. സുശിൻ ശ്യാം ആണ് സംഗീതം. അജയൻ ചാലിശ്ശേരിയാണ് കലാസംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക