പച്ചമാങ്ങാ ഒരു വർഷത്തോളം ഫ്രഷായി സൂക്ഷിക്കാൻ ഈ രീതിയിൽ ചെയ്തു നോക്കൂ. പച്ചമാങ്ങാ നന്നായി കഴുകി തൊലി കളഞ്ഞെടുക്കുക. ചെറിയ കഷ്ണങ്ങളാക്കുക.
ഒരു വലിയ പാത്രത്തിൽ ഉപ്പ്, പഞ്ചസാര, വിനാഗിരി എന്നിവ ചേർക്കുക. പഞ്ചസാരയും ഉപ്പും അലിയുന്നതുവരെ നന്നായി ഇളക്കുക. മാങ്ങ കഷണങ്ങൾ ചേർത്ത് 30 മിനിറ്റ് മാറ്റിവയ്ക്കുക. വെള്ളത്തിൽ നിന്ന് മാങ്ങ കഷണങ്ങൾ പുറത്തെടുത്ത് ടവൽ അല്ലെങ്കിൽ ടിഷ്യുവിൽ വയ്ക്കുക.
അതിനു ശേഷം ഒരു പരന്ന പാത്രത്തിൽ മൂടി വയ്ക്കാതെ ഫ്രീസറിൽ ഒരു മണിക്കൂർ വയ്ക്കുക. അതിനുശേഷം എടുത്തു ഒട്ടിപിടിച്ച കഷ്ണങ്ങൾ ഒക്കെ അടർത്തി മാറ്റി എടുക്കുക. ഒരു സിപ് ലോക്ക് കവറിലോ അല്ലെങ്കിൽ സാദാ പ്ലാസ്റ്റിക് കവറിലോ ഇട്ട് വായു കടക്കാത്ത വിധം മടക്കി ഒരു ബോക്സിൽ വച്ചു അടച്ചു ഫ്രീസറിൽ വയ്ക്കാം. ഒരു വർഷം വരെ ഇങ്ങനെ കേടു വരാതെ എടുത്തു വയ്ക്കാം. ആവശ്യത്തിന് അനുസരിച്ചു എടുത്തു ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക