എല്ലാവർക്കും സുപരിചിതമായ ഒരു സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. കറികൾക്ക് രുചിയും മണവുമൊക്കെ ലഭിക്കാനായി നമ്മൾ ജാതിക്കചേർക്കാറുണ്ട്. എന്നാൽ ഇതിനുപുറമെ ജാതിക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ജാതിക്ക ചായ ഡയറ്റിൽ പതിവാക്കുന്നത് വളരെ നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ ജാതിക്ക ചായ ദിവസേന കുടിക്കുന്നത് ഉത്തമായാണ്. ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ജാതിക്ക മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും.
ഫൈബർ ധാരാളം ഉള്ളതിനാൽ ദഹനപ്രവർത്തനങ്ങളെ സുഗമമാക്കാനും മലബന്ധം, വയറ് കെട്ടിവീർക്കുന്നത്, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ ജാതിക്ക ഇല്ലാതാക്കാക്കുന്നു.
മാനസികസമ്മർദ്ദം കുറയ്ക്കാനും ശരിയായ രീതിയിൽ ഉറക്കം ലഭിക്കാനും ജാതിക്ക ചായ പതിവാക്കുന്നത് നല്ലതാണ്. ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നവർ കിടക്കുന്നതിന് മുൻപ് ഇത് കുടിക്കുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക