ഒന്നിലും ഉത്സാഹമില്ലാതെ എപ്പോഴും ക്ഷീണിച്ചിരിക്കുന്നവരാണോ? ഇത്തരം അവസ്ഥകൾ ആവർത്തിച്ച് സംഭവിക്കാറുണ്ടെങ്കിൽ അത് നിസ്സാരമാക്കി കളയരുത്. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമാകാം തളർച്ചയും ക്ഷീണവും.
രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണുന്ന പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ഇറച്ചി, മത്സ്യം, പച്ചക്കറികൾ, ഇലക്കറികൾ, മുട്ട, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, തവിടോടുകൂടിയ ധാന്യങ്ങൾ എന്നിവ പതിവാക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കാം.
ദിവസവും ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇരുമ്പും ഉയർന്ന അളവിൽ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. .
ഹീമോഗ്ലോബിൻ കൂട്ടാൻ എല്ലാവരും തെരഞ്ഞെടുക്കുന്ന പഴങ്ങളിലൊന്നാണ് മാതളനാരങ്ങ. ഇരുമ്പ്, കാൽസ്യം, അന്നജം, നാരുകൾ എന്നിവ മമാതളത്തിൽ സമ്പന്നമാണ്. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ച് വിളർച്ച ഇല്ലാതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക