വിഷാദം നിറഞ്ഞ പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും വിട നൽകി സാരിയിൽ അതീവ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഡസ്കി ലാവണ്ടർ നിറത്തിലുള്ള ഡിസൈൻഡ് സാരിയും ഹെവി വർക്കോടുകൂടിയ ബ്ലൗസും ആണ് താരം അണിഞ്ഞിരിക്കുന്നത്. സിമ്പിൾ ലുക്കിലുള്ള അനുശ്രീയുടെ ചിത്രത്തിന് വാച്ചും കമ്മലും പെയർ ചെയ്താണ് നൽകിയിരിക്കുന്നത്. മേക്കപ്പ് ചെയ്തിരിക്കുന്നത് പുരികത്തെ ഹൈലൈറ്റ് ചെയ്തു കൊണ്ടാണ്.
നേരത്തെ വിഷാദം നിറഞ്ഞ പോസ്റ്റുകൾ പങ്കുവെച്ചതിന് പിന്നാലെ താൽക്കാലികമായി സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നു എന്നും താരം വ്യക്തമാക്കിയിരുന്നു. ” ബോൾഡും സുന്ദരിയുമായി ഡസ്കി ലാൻഡർ നിറത്തിൽ…. ഭൂപ്രകൃതിയുടെ നിറം, സന്തോഷത്തിന്റെ നിറം. എന്റെ പ്രിയപ്പെട്ട വസ്ത്രമായ സാരിയിൽ. മേഘങ്ങളിൽ തലയും നിലത്ത് കാലും വച്ച് മുന്നോട്ടു നടക്കുക എന്ന കുറിപ്പോടെ അനുശ്രീ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി പേരാണ് പുത്തൻ പോസ്റ്റിന് കമന്റുകളുമായി രംഗത്തെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക