സാമ്പാർ പൊടി നമ്മൾ മിക്കവാറും എല്ലാവരും കടയിൽ നിന്നും വാങ്ങുകയാണ് പതിവ്. എന്നാൽ ഇങ്ങനെ കടയിൽ നിന്നും വാങ്ങുന്ന സഭക്കൊടിയിൽ ധാരാളമായി മായം കലരാൻ സാധ്യതയുണ്ട്. ഇല്ലാത്ത സാമ്പാർ പൊടി നല്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. വീട്ടിൽ മായമൊന്നും കലരാതെ തയ്യാറാക്കി എടുക്കുന്നത് കൊണ്ട് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാനും സാധിക്കും. എന്തൊക്കെയാണ് സാമ്പാർ പൊടി തയ്യാറാക്കാനായി വേണ്ടത് എന്ന് നമുക്ക് നോക്കാം.
ഇതിനായി ആദ്യം വേണ്ടത് ഒരു ചെറിയ കഷണം കായം ആണ്. ഒന്നര ടേബിൾസ്പൂൺ അരി, ഒരു ടേബിൾസ്പൂൺ ഉഴുന്ന്, രണ്ട് ടേബിൾ സ്പൂൺ മല്ലി, അര ടീസ്പൂൺ ഉലുവ, ഒരു ടേബിൾ സ്പൂൺ പരിപ്പ്, എരുവിന് ആവശ്യമായ ഉണക്ക മുളക്, അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, കുറച്ച് കറിവേപ്പില, പാകത്തിന് ഉപ്പ് ഇവയെല്ലാം കൂടി ഒരു പാനിലേക്ക് ഇട്ടു കൊടുത്ത് നല്ലതുപോലെ ചൂടാക്കി എടുക്കാം. ചൂടാറിക്കഴിഞ്ഞ് ഇവയെല്ലാം കൂടി മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കണം. രുചികരമായ സാമ്പാർ പൊടി തയ്യാറായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക