വെറും വയറ്റിൽ നിങ്ങൾ വെള്ളം കുടിക്കാറുണ്ടോ. ഇല്ലെങ്കിൽ ഇനി മുതൽ കുടിച്ചോളൂ. ധാരാളം ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ശീലമാണത്. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും കുടലിനെ ശുദ്ധീകരിക്കുന്നതിനും സഹായിക്കും.
മലബന്ധമുള്ള ആളുകൾക്ക് വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം നല്ലതാണ്. ശരീരത്തിൽ ഉണ്ടാകുന്ന വിഷ വസ്തുക്കൾ മൂത്രത്തിന്റെ രൂപത്തിൽ പുറന്തള്ളുന്നതിന് വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് സഹായിക്കും. കൂടാതെ ശരീരത്തിലെ രക്തചംക്രമണവും മെറ്റബോളിസവും ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും ഈ ശീലം ഉപകരിക്കും.
രാവിലെ പതിവായി 500 മില്ലി വെള്ളമെങ്കിലും കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഭക്ഷണം ദഹിക്കുന്ന പ്രക്രിയയെ എളുപ്പത്തിൽ ആക്കുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ ശീലം സഹായകരമാണ്. വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയെ ഇല്ലാതാക്കാനും ഇത് സഹായിക്കും.
ചർമ്മ സംരക്ഷണത്തിൽ വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാവിലെ എഴുന്നേറ്റയുടെ ഒരു ഗ്ലാസ് വെള്ളം ദിവസവും കുടിക്കുന്നത് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പും ചുളിവുകളും എല്ലാം തടയുന്നതിനുംനല്ലതാണ്. വേണ്ടത്ര വെള്ളം കിട്ടാത്തത് മൂലം ഉണ്ടാകുന്ന മുടിയുടെ പ്രശ്നങ്ങൾക്ക് അതായത് മുടി കൊഴിച്ചിലും മറ്റും തടയുന്നതിനും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക