വിവാദ സിനിമ ‘കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമത്തിലെ പോസ്റ്റ് ഗുജറാത്തിൽ പാഠൻ ജില്ലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ലഹളയ്ക്ക് കാരണമായി. എട്ടുപേർക്ക് പരിക്കേറ്റു.
പത്തുപേർ അറസ്റ്റിലായി.ഞായറാഴ്ച രാത്രി ബലിസാന പട്ടണത്തിലാണ് സംഭവം. പട്ടണത്തിലെ മസ്ജിദ് ചൗക്കിൽ വടിവാളും കമ്പിവടിയുമൊക്കെയായി ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക