ന്യൂഡൽഹി: നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവെ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘദൂര യാത്രകൾക്കാണ് ഇവ ഉപയോഗിക്കുക. പുതിയ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
വന്ദേഭാരത് എക്സ്പ്രസിനു സമാനമായ സൗകര്യങ്ങൾ പുതിയ വണ്ടിയിലുണ്ടാകുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. അതിനാൽ, ടേൺ എറൗണ്ട് സമയം ലാഭിക്കാൻ സാധിക്കും. ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ ഉണ്ടാകും. എല്ലാ കോച്ചുകളും നോൺ എസി ആയിരിക്കും.
ഈ വർഷം അവസാനത്തോടെ പുതിയ വണ്ടിയുടെ ആദ്യരൂപം പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക