ജയറാം, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി 2009ൽ ദീപു കരുണാകരൻ സംവിധാനം ചെയ്ത ചിത്രമാണ് വിന്റർ. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ദീപു കരുണാകരൻ.ദീപു കരുണാകരന്റെ നേതൃത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഗാന രചയിതാവായി അനിൽ പനച്ചൂരാനും സംവിധായകനായി ദീപു കരുണകാരനും അരങ്ങേറ്റം കുറിച്ച ചിത്രമാണ് 2009ൽ പുറത്തിറങ്ങിയ വിന്റർ. പൂർണമായും ഹൊറർ ത്രില്ലർ ആയി ഒരുങ്ങുന്ന വിന്റർ 2 വിൽ ജയറാമും ഭാവനയും ഉണ്ടാകില്ല എന്നും ചിത്രത്തിലെ അഭിനേതാക്കളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും സംവിധായകൻ ദീപു കരുണാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക