ഉറക്കം എഴുന്നേറ്റതിന് ശേഷം ആദ്യം എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാവിലെ ആദ്യം കഴിക്കുന്നതായിരിക്കും നിങ്ങളുടെ ബാക്കി ദിവസത്തെ എങ്ങനെ മുന്നോട്ട് പോകുമെന്ന് തീരുമാനിക്കുന്നത്. ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
ചായയും കാപ്പിയും നമ്മുടെ ദഹന വ്യവസ്ഥക്ക് നല്ലതല്ലെന്നാണ് ആരോഗ്യവിദ്ഗധർ പറയുന്നത്. വെറുംവയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നത് അസിഡിറ്റിക്കും മറ്റ് ദഹന പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
കാർബണേറ്റഡ് അടങ്ങിയ ശീതളപാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിന് വളരെ ദോഷമായി. ദഹന പ്രശ്നത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് വർധിപ്പിക്കുന്നു.
ഓറഞ്ച്, കിവി, പൈനാപ്പിൾ മുതലായ പുളിയുള്ള പഴങ്ങൾ രാവിലെ വെറും വയറ്റിൽ കഴിക്കരുത്. ഈ പഴങ്ങളിൽ ഉയർന്ന അളവിൽ നാരുകളും ഫ്രക്ടോസുമുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ദഹന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക