കുടലിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിൽ നിന്ന് സ്വീകരിക്കാൻ കുടൽ ആരോഗ്യമുള്ളതായിരിക്കണം. കുടലിലെ നല്ല ബാക്ടീരിയകളാണ് ദഹനം ശരിയായ രീതിയിൽ നടത്തുക. തെറ്റായ ജീവിതശൈലി കുടലിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കാം.
മഴക്കാലത്ത് കുടലിന്റെ ആരോഗ്യത്തിന് കൂടുതൽ കരുതൽ വേണം. ശക്തമായ പ്രതിരോധശേഷി മിക്ക അണുബാധകളെയും ചെറുക്കാൻ സഹായിക്കും. അസംസ്കൃത ഭക്ഷണങ്ങൾ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. വേപ്പ്, അശ്വഗന്ധ, ചെറുനാരങ്ങ, ഇഞ്ചി എന്നിവ അണുബാധകളെയും രോഗങ്ങളെയും അകറ്റുന്നു.
മഴക്കാലത്ത് പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അസംസ്കൃത ഭക്ഷണങ്ങൾ വയറ്റിലെ അസ്വസ്ഥതയിലേക്ക് നയിക്കുന്നു. പഴങ്ങൾ കഴിക്കുന്നതിന് ഉപ്പ് ഇട്ട വെള്ളത്തിൽ നന്നായി കഴുകണം. കൂടാതെ നാരുകളുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
കുരുമുളക്, മഞ്ഞൾ, നാരങ്ങ, ഇഞ്ചി തുടങ്ങിയവ ചേർത്തുള്ള ഹെർബൽ ടീ കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക