കോവിഡ് കാലത്ത് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ പതിനാലായിരത്തിൽ പരം റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാൻ സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. ഏതാണ്ട് 45 കോടി രൂപയാണ് ഇതിനായി കണ്ടെത്തേണ്ടത്.
പണം ലഭ്യമാക്കുന്നതിന് മന്ത്രി ജി.ആർ അനിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തിയേക്കുമെന്നാണ് സൂചന. 2020 ഏപ്രിൽ മുതൽ 2021 ഓഗസ്റ്റ് വരെ 13 തവണ കിറ്റ് നൽകിയതിൽ മൂന്നുതവണ മാത്രമാണ് കമ്മീഷൻ നൽകിയിരിക്കുന്നത്.
ഭക്ഷ്യകിറ്റ് വിതരണം സേവനമായി കാണണമെന്ന് ഭക്ഷ്യ മന്ത്രി പ്രതികരിച്ചതോടെ വ്യാപാരി സംഘടനകൾ നിയമവഴി തേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക