സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ആരോഗ്യപ്രവർത്തകർക്കുള്ള ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കുവാനുള്ള തീയതി നീട്ടി. ഈ മാസം 31 വരെയാണ് തീയതി നീട്ടി നൽകിയത്.
2022 ഒക്ടോബർ 15ന് അവസാനിച്ച പിഎംജികെപി പദ്ധതിയുടെ ക്ലൈമിനാണ് സമയം നീട്ടി നൽകുന്നത്. അതാത് ജില്ലാ മെഡിക്കൽ ഓഫീസ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക