സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ ഗ്ലിംസ് വീഡിയോ എത്തുന്നു. സൂര്യയുടെ ജന്മദിനമായ ജൂലെെ 23ന് വീഡിയോ പുറത്തുവിടുമെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ യുവി ക്രിയേഷന്‍സ് അറിയിക്കുന്നത്.
മനുഷ്യനും കാടും കഥയും എന്ന് അര്‍ഥം വരുന്ന ‘ദ മാന്‍, ദ വൈല്‍ഡ്, ദ സ്റ്റോറി’ എന്നതാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍. ‘ഓരോ മുറിവും ഒരു കഥ പറയുന്നു’ എന്ന അടിക്കുറിപ്പും പോസ്റ്ററിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പീരിയോഡിക് ത്രീഡി ചിത്രമായാണ് കങ്കുവാ എത്തുക. സിരുത്തൈ ശിവ ആദ്യമായി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക