തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ സമ്മാനം നേടിയ വ്യക്തിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ കേശവപുരം സ്വദേശി രാജീവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ലോട്ടറി സമ്മാനം നേടിയ ദിവസം മുതൽ യുവാവിനെ കാണാനില്ലായിരുന്നു എന്ന് കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കിണറ്റിനുള്ളിൽ നിന്നും ലഭിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയായിരുന്നു രാജീവ്.
രണ്ട് ദിവസത്തിന് ലോട്ടറി പണം വാങ്ങിയ ശേഷം രാജീവിനെ കാണാതാകുകയായിരുന്നു. എന്നാൽ, രാജീവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് അറിയിച്ചത്. കിണറിന്റെ കൈവരിയിൽ ഇരുന്നപ്പോൾ അറിയാതെ വീണതാകാമെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക