കോട്ടയം: ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിൽ എത്തിച്ചു. 5 മണിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളിയിലെത്തിയത്.
തറവാട്ടിലെ പ്രാർഥനകൾക്ക് ശേഷം മൃതദേഹം സ്വവസതിയിലേക്ക് മാറ്റും. 6.30ന് പുതിയ വീട്ടിലും പ്രാർഥനയുണ്ടാകും. പിന്നീട് 7 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര. 7.30ക്കാണ് പള്ളിയിൽ സംസ്കാരപ്രാർഥനകൾ നിശ്ചയിച്ചിരിക്കുന്നത്.
സംസ്കാര ശുശ്രൂഷകളിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖരും ചടങ്ങിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക