ഒരുപാട് നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രമ്യ നമ്പീശൻ. ജയറാം നായകനായ ‘ആനച്ചന്തം’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.സോഷ്യൽ മീഡിയയിൽ സജീവമായ താരം നല്ലൊരു ഗായിക കൂടിയാണ്.
ഇപ്പോഴിതാ മഴവില്ലഴകുള്ള അനാർക്കലിയിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രമ്യ. നീലയും പിങ്കും കോമ്പിനേഷനിലുള്ള കളർഫുൾ ആയ അനാർക്കലി ആണ് താരത്തിന്റെ വേഷം. കേളി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പും രമ്യയെ കൂടുതൽ മനോഹരിയാക്കുന്നു. ചെന്നൈയിൽ നിന്നും എടുത്തിരിക്കുന്ന ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രാം പ്രകാശ് ആണ്. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനം കവരുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക