ചപ്പാത്തിക്കും ചോറിനും കറിയൊന്നും ഇല്ലാതെ വിഷമിക്കുകയാണോ. വെറൈറ്റി ആയ ഒരു ആലു ജീര റെസിപ്പി ട്രൈ ചെയ്തു നോക്കിയാലോ. ഇത് ഒരു നോർത്ത് ഇന്ത്യൻ വിഭവമാണ്. ഇതിൽ ഉരുളക്കിഴങ്ങും ജീരകവുമാണ് പ്രധാന ചേരുവകൾ. പെട്ടെന്ന് രുചിയോടെ ഉണ്ടാക്കിയെടുക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.
ആദ്യം തന്നെ ഉരുളക്കിഴങ്ങ് വലിയ കഷണങ്ങളാക്കി മുറിച്ച് ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് വേവിച്ചശേഷം ഓയിലിൽ ഫ്രൈ ചെയ്ത് എടുക്കണം. ശേഷം ഈ പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ശേഷം അതിലേക്ക് കുറച്ച് ജീരകം ഇട്ട് പൊട്ടിക്കുക. ജീരകം പൊട്ടി വരുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്തുകൊടുത്ത നല്ലതുപോലെ വഴറ്റിയെടുക്കണം.
ചെറിയ കഷണങ്ങളാക്കി അരിഞ്ഞുവെച്ച തക്കാളി പച്ചമുളക് എന്നിവ ചേർത്തുകൊടുത്ത നല്ലതുപോലെ ഇളക്കി വേവിക്കണം. ശേഷം ഇതിലേക്ക് പാകത്തിന് ഉപ്പും കുറച്ച് മഞ്ഞൾ പൊടി, ജീരകപ്പൊടി, ഗരം മസാല എന്നിവ ചേർത്തു കൊടുക്കാം. പൊടികളുടെ പച്ചമണം മാറിക്കഴിഞ്ഞാൽ ഇതിലേക്ക് മല്ലിയില കൂടി ഇട്ടുകൊടുത്ത് വാങ്ങാം
പ്രതികരിക്കാൻ ഇവിടെ എഴുതുക