ദുബായിൽ നിന്ന് അമ്മയ്ക്ക് സമ്മാനമായി മകൾ നൽകിയത് പത്ത് കിലോ തക്കാളി. ഇന്ത്യയിൽ തക്കാളി വില കൂടിയ സാഹചര്യത്തിലാണ് വിചിത്ര സമ്മാനവുമായി മകൾ രംഗത്തെത്തിയത്. ഒരു കിലോ തക്കാളിക്ക് 20 രൂപയായിരുന്നു സ്ഥാനത്ത് ഇന്ത്യയുടെ ചില പ്രദേശങ്ങളിൽ തക്കാളി വില കിലോ 280 രൂപ വരെ എത്തിയിരുന്നു. രേവാസ് എന്ന ട്വിറ്റർ ഉപയോക്താവാണ് സംഭവം പങ്കുവെച്ച് രംഗത്ത് എത്തിയത്.
തക്കാളിക്ക് 250 രൂപ കിലോഗ്രാമിന് എത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നും വരുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും തങ്ങൾക്ക് സമ്മാനമായി തക്കാളി കൊണ്ടുവന്നാൽ മതി എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. ദുബായിൽ താമസിക്കുന്ന മകൾ യുഎഇയിൽ നിന്നും അമ്മയ്ക്ക് എന്താണ് വാങ്ങേണ്ടത് എന്ന് ചോദിച്ചപ്പോൾ അമ്മ തനിക്ക് സമ്മാനമായി 10 കിലോ തക്കാളി കൊണ്ടുവന്നാൽ മതി എന്നാണ് ആവശ്യപ്പെട്ടത്.
മകൾ അമ്മയ്ക്ക് സമ്മാനമായി 10 കിലോ തക്കാളി നൽകിയത് രേവാസ് എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ചത് ഇങ്ങനെ;
“വേനൽ അവധിക്കാലം ആഘോഷിക്കാൻ എന്റെ സഹോദരി ഇന്ത്യയിലേക്ക് പോവുകയാണ്. നാട്ടിലേക്ക് പോകുന്നതിനു മുമ്പ് എന്താണ് വാങ്ങേണ്ടത് എന്ന് അവൾ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് 10 കിലോ തക്കാളി കൊണ്ടുവന്നാൽ മതി എന്നാണ്. അമ്മയുടെ നിർദ്ദേശപ്രകാരം അവൾ 10 കിലോ തക്കാളി സ്യൂട്ട് കേസിൽ ആക്കി അയച്ചിരിക്കുകയാണ്”
പ്രതികരിക്കാൻ ഇവിടെ എഴുതുക