ശരീരം ആരോഗ്യകരമായി നിലനിർത്തുന്നതിൽ വ്യായാമാം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കഠിനമായ വർക്കൗട്ടുകൾ മാത്രമല്ല നടത്തം പോലുള്ള ചെറിയ വ്യയാമം പോലും ആരോഗ്യത്തിന് ഗുണം ചെയ്യും. വിഷാദ രോഗത്തെ ചെറുക്കാൻ നടത്തത്തിനുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നടത്തം ശീലമാക്കി ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ വിഷാദത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനാവുമെന്ന് പഠനത്തിൽ തെളിഞ്ഞു. പ്രായമായവരിൽ വിഷാദത്തെ ചെറുക്കാൻ നടത്തം പോലുള്ള ചെറിയ രീതിയിലുള്ള വ്യായാമങ്ങൾക്ക് പോലും കഴിയുമെന്നാണ് പത്തുവർഷം നീണ്ട പുതിയ പഠനത്തിൽ കണ്ടുപിടിച്ചത്.
അമ്പതും അതിനു മുകളിലും പ്രായമുള്ളവരിലെ വിഷാദരോഗത്തെ ചെറുക്കുന്നതിൽ നടത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതായിരുന്നു പഠനം. അയർലണ്ടിലെ ഹെൽത്ത് റിസർച്ച് ബോർഡ് ഫണ്ട് നൽകി ലിമെറിക് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ആഴ്ചയിൽ അഞ്ചു തവണ ഇരുപതു മിനിറ്റോളം നടക്കുന്നതാണ് വിഷാദത്തെ ചെറുക്കുന്നതിൽ ഗുണം ചെയ്യുക എന്ന് പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക