ആപ്പിൾ എപ്പോഴും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഓരോ ദിവസവും ഓരോ ആപ്പിൾ വീതം കഴിക്കുന്നത് പല രോഗങ്ങളെയും ചെറുക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, സാധാരണ ആപ്പിളിനേക്കാൾ പച്ച ആപ്പിളിന് ആരോഗ്യ ഗുണങ്ങൾ കൂടുതൽ.
പച്ച ആപ്പിൾ പോഷകസമൃദ്ധമാണ്. ഫ്ളവനോയ്ഡുകള്‍, വിറ്റാമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ പച്ച ആപ്പിളിന് കഴിയും. പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും കഴിക്കാവുന്ന ഔഷധമൂല്യമുള്ള ഒന്നാണ് പച്ച ആപ്പിൾ. അതിരാവിലെ വെറുംവയറ്റില്‍ പച്ച ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് പ്രമേഹ സാദ്ധ്യത കുറയുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക