മുടികൊഴിച്ചിൽ ഭൂരിഭാഗം പേരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തിനായി വിവിധ ഹെയര്‍ ഓയിലുകളും ഹെയർ മാസ്കുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും. ഇത്തരത്തിൽ മുടികൊഴിച്ചിൽ കുറയ്ക്കാൻ ഉപയോഗിക്കാവുന്ന ഒരു മാർഗമാണ് സവാള.
സവാളയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുകയും ചെയ്യും. കൂടാതെ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും. മുടിയുടെ വളർച്ച മെച്ചപ്പെടുത്തുക, താരൻ കുറയ്ക്കുക, രോമകൂപങ്ങളെ പോഷിപ്പിക്കുക എന്നിവയുൾപ്പെടെയുള്ള പലതരം ഗുണങ്ങൾ സവാള ജ്യൂസിന് ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
സവാള ഇങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം
സവാള ജ്യൂസിൽ അൽപം വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ അകറ്റാനാകും. മുടി കൂടുതൽ കരുത്തുള്ളതാക്കാനും സഹായിക്കും.
പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക