ന്യൂഡൽഹി: സിഗ്നൽ തകരാറാണ് ബാലസോർ ട്രെയിൻ അപകടത്തിലേക്ക് നയിച്ചതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ സേഫ്റ്റി കമീഷണറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാമർശം.
റിപ്പോർട്ട് കേന്ദ്രസർക്കാറിന് സമർപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് റെയിൽവേ മന്ത്രി പ്രതികരിക്കുന്നത്.
സിഗ്നലിങ് സർക്യൂട്ടിലെ മാറ്റത്തിലുണ്ടായ വീഴ്ചകളാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് റെയിൽവേ സേഫ്റ്റി കമീഷണറുടെ കണ്ടെത്തൽ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക