ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗണ്‍സ് ആൻഡ് ഗുലാബ്സ്’ ന്റെ സ്ട്രീമിംഗ് തീയ്യതി പുറത്തുവിട്ടു. രാജ് നിദിമൊരുവും കൃഷ്ണ ഡികെയുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. സീരീസ് നെറ്റ്ഫ്ലിക്സില്‍ ഓഗസ്റ്റ് 18 സ്ട്രീമിംഗ് ആരംഭിക്കും.
രാജ്കുമാര് റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൗശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. പങ്കജ് കുമാറാണ് ഛായാഗ്രഹണം. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന ദുല്‍ഖിറിന്റെ സിരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത്രാജ് നിദിമൊരുവും കൃഷ്ണ ഡികെയോടുമൊപ്പം സുമന് കുമാര്‍ കൂടി ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക