ഗാന്ധിനഗർ: ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാളെ 204 മില്ലിമീറ്ററില്‍ അധികം മഴ പെയ്തേക്കും. സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം. കുളു, മണാലി എന്നിവിടങ്ങളിലാണ് പ്രളയമുണ്ടായത്. നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ ഒലിച്ചുപോകുകയും ചെയ്തു. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. അതിശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഗുജറാത്തില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക