മണിപ്പൂരിൽ കുക്കി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് ജനം കത്തിച്ചു. സ്ത്രീകൾ അടക്കമുള്ള സംഘമാണ് പ്രതിയുടെ വീടിന് തീവച്ചത്. ഈ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്റെ വീടാണ് ജനങ്ങൾ കത്തിച്ചത്. ഇയാളുടെ വീട് ജനങ്ങൾ തീവച്ച വാർത്തകൾ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുന്നതും ലൈംഗിക അതിക്രമം നടത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോ ദാസ് അറസ്റ്റിൽ ആവുന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ വ്യാപകമായി രോക്ഷപ്രകടനം ഉണ്ടാവുകയും മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ മണിപ്പൂരിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
മെയ് ആദ്യവാരം നടന്ന അതിക്രൂരമായ സംഭവത്തിന്റെ വീഡിയോ ബുധനാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പോലീസ് തങ്ങളെ ആൾക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെൺകുട്ടികളിൽ ഒരാൾ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക