കൊച്ചി: മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസയുമായി നടൻ മോഹൻലാൽ. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്കാക്ക് മനസ് നിറഞ്ഞ കയ്യടികൾ അർപ്പിക്കുന്നു. ”എന്റെ ഇച്ചാക്ക” മമ്മൂക്കയ്ക്ക് പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും. കൂടാതെ മറ്റ് അവാർഡ് ജേതാക്കളായ മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഈ വിജയം വീണ്ടും തുടരുകയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന അഭിനേതാക്കളിൽ ഒന്നാമതായിരിക്കുകയാണ് മമ്മൂട്ടി. ആറ് പുരസ്കാരങ്ങൾ നേടിയ നടൻ എന്ന നിലയിൽ മോഹൻലാലും ഈ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക