റാഗി കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഒരു പോലെ ഉത്തമമായ ആഹാരമാണ്. കൂരവ്, മുത്താറി, പഞ്ഞപ്പുല്ല് എന്ന പേരിലും റാഗി അറിയപ്പെടുന്നു. രാഗിയിൽ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ് തുടങ്ങിയ അവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
നാരുകളാല്‍ സമ്പന്നമായ ഇവ ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്. കൂടാതെ, സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാനും കൂരവ് കഴിക്കാം.
മറ്റു ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റാഗിയില്‍ ഏറ്റവും കൂടുതല്‍ കാത്സ്യം കാണപ്പെടുന്നു. റാഗിയുടെ ഉപയോഗം എല്ലുകളെ ബലമുള്ളതാക്കുന്നു. അതിനോടൊപ്പം പല്ലുകളെ ശക്തമാക്കുകയും ചെയ്യുന്നു.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് റാഗി. സ്ട്രെസ് കുറയ്ക്കുന്നതിനും ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവ അകറ്റുന്നതിനും റാഗി കഴിക്കാവുന്നതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക