ഇത്തവണത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. നേരത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം നടത്താൻ തീരുമാനിച്ചിരുന്നു എങ്കിലും രണ്ടാം വർഷക്കാരായ വിദ്യാർത്ഥികൾ ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു എന്നുള്ള വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ മുൻവർഷത്തെതുപോലെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
അടുത്ത അധ്യയന വർഷം മുതൽ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ ഒന്നാംവർഷ പൊതു പരീക്ഷകൾക്ക് ഒപ്പമാണ് നടത്തുക
പ്രതികരിക്കാൻ ഇവിടെ എഴുതുക