തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ എൽ.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. ‘സേവ് മണിപ്പൂർ’ എന്ന മുദ്രാവാക്യമുയർത്തി ഈ മാസം 27ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭ പരിപാടി. ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം. ഏക സിവിൽ കോഡിനെതിരെ യോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു.
പ്രതിഷേധ പരിപാടി മണിപ്പൂർ ജനതയോടുള്ള ഐക്യദാർഢ്യവും സ്ത്രീത്വത്തെ നശിപ്പിക്കുന്നവർക്കെതിരെയുള്ള ശക്തമായ പ്രതിരോധവുമായി തീരുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക