നവാഗതനായ സനല്‍ വി ദേവന് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയിരിക്കുകയാണ് . കോമഡിക്ക് ഏറെ പ്രാധാന്യം ഉള്ള ഫാന്റസി ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
മരിച്ചിട്ടും ഭൂമി വിട്ടുപോകാത്തവരുടെ കഥയാണ് ചിത്രമെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ചിത്രം ജൂലായ് ഇരുപത്തിയെട്ടിന് തിയറ്ററുകളിൽ എത്തും. ഇന്ദ്രജിത്തിനൊപ്പം പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ എന്നിവരെ ഹരിശ്രീ അശോകന്, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക