പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇതുപ്രകാരമുള്ള പ്രവേശനം രാവിലെ 10 മണി മുതൽ ജൂലൈ 25 വൈകിട്ട് നാലുമണിവരെ നടക്കും. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടെ ലഭിക്കും. ജൂലൈ 27ന് തുടർ അലോട്ട്മെന്റ് സംബന്ധിച്ച വിശദാംശങ്ങൾ ഇതേ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്റിനായി അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് ജൂലാ 20 വരെ അവസരം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക