ആലപ്പുഴ: ആലപ്പുഴയിൽ കാറിനു തീ പിടിച്ച് ഒരാൾ മരിച്ച നിലയിൽ. കുട്ടനാട് തായങ്കരി ബോട്ട് ജെട്ടി റോഡിൽ ആണ് സംഭവം. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ സ്വദേശി ജെയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. റോഡരികിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. നാട്ടുകാരാണ് കാർ കത്തുന്ന വിവരം പൊലീസ്, അഗ്നിശമന സേനകളെ അറിയിച്ചത്.
അഗ്നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാറിനു തീപിടിക്കാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക