ഡൽഹി: ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. വിമാനം വൈകിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
പൈലറ്റ് എത്താത്തിനെ തുടര്‍ന്നാണ് വിമാനം വൈകുന്നത് എന്നാണ് അധികൃതർ പറഞ്ഞത്. ഡല്‍ഹി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടാന്‍ ഏറെ വൈകിയതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. എട്ട് മണിക്കൂര്‍ വൈകിയ വിമാനം രാവിലെ ആറു മണിയോടെയാണ് പുറപ്പെട്ടത്.
ഇന്നലെയും മണിക്കൂറുകള്‍ വൈകിയായിരുന്നു മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക