പാലക്കാട് മണ്ണാർക്കാട് നൊട്ടമല വളവിൽ സുരക്ഷാഭിത്തി തകർന്ന് ബോലേറോ ജീപ്പ് താഴേക്ക് മറിഞ്ഞുവീണു അഞ്ചുപേർക്ക് പരിക്കേറ്റു. കോഴിക്കോട് -പാലക്കാട് ദേശീയപാത 966ൽ ഇന്ന് രാവിലെയാണ് സംഭവം. രാമനാട്ടുകരയിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബോലേറോ ഒന്നാം വളവിൽ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ മലപ്പുറം ചേളാരി റാസിക്ക്, ചേലേമ്പ്ര നബീൽ, രാമനാട്ടുകര അജ്മൽ, ചേലേമ്പ്ര ആദിൽ, മലപ്പുറം നെച്ചിക്കാട്ടിൽ ഷിബിലി എന്നിവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക