വിഖ്യാത പോപ്പ് ഗായകനായ ടോണി ബെന്നറ്റ് അന്തരിച്ചു. 96 വയസ്സായിരുന്നു.ആന്റണി ഡൊമിനിക് ബെനഡിറ്റോ എന്നാണ് ടോണി ബെനച്ചിന്റെ യഥാർത്ഥ പേര്. ന്യൂയോർക്കിൽ വച്ച് വെള്ളിയാഴ്ചയാണ് അന്ത്യം സംഭവിച്ചത് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സംഗീത ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് 20 ഗ്രാമീ പുരസ്കാരങ്ങളും എമ്മി അവാർഡുകളും ടോണി ബെന്നറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ലേഡി ഗാഗക്കൊപ്പം അവസാനമായി വേദിയിലെത്തിയ ടോണി 2016 മുതൽ അൽഷിമേഴ്സ് രോഗത്തിന്റെ പിടിയിലാവുകയായിരുന്നു. 1926ൽ അമേരിക്കയിലെ ലോങ്ങ് ഐലൻഡിൽ ജനിച്ച ടോണി ബെന്നറ്റ് 1952 ൽ ആദ്യ ആൽബം പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക