സൂപ്പർതാരം സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘കങ്കുവാ’ ടീസർ എത്തി. കാട്ടു വീരനായി സൂര്യ എത്തുന്ന ടീസർ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നതാണ്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ കങ്കുവാ സംവിധാനം ചെയ്തിരിക്കുന്നത് ശിവയാണ്.
സൂര്യയുടെ അഭിനയ ജീവിതത്തിലെ 42 മത്തെ ചിത്രമായ കങ്കുവാ പത്തു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഒരു പീരിയോഡിക് ത്രില്ലറായി ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് സുന്ദരി ദിഷ പഠാനിയാണ് നായികയാവുന്നത്. സൂര്യയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് സൂര്യ അതിഗംഭീര മേക്കോവറിൽ എത്തുന്ന ചിത്രത്തിന്റെ വീഡിയോ റിലീസ് ചെയ്തത്.
വിവേകയും മദൻകർക്കിയും രചിച്ചിരിക്കുന്ന ഗാനങ്ങൾക്ക് ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വെട്രി പളനിസ്വാമിയാണ്.ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക