കോഴിക്കോട്: കോഴിക്കോട് സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണ് രണ്ടുകുട്ടികൾ വീണ് മരിച്ചു. താമരശ്ശേരിയിൽ കോരങ്ങാട് അല്‍ഫോന്‍സാ റോഡിലായിരുന്നു അപകടം. കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
താമരശ്ശേരി കോരക്കാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ് ആദി (13) എന്നിവരാണ് കുളത്തിൽ വീണത്. കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് സെപ്റ്റിക് നിർമ്മാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴയിലാണ് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക