തമിഴ് സൂപ്പർതാരം സൂര്യ ഇന്ന് 48 ആം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും സൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി.
ജ്യോതിക നായികയായി എത്തുന്ന ‘കാതൽ’ എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ച് സൂര്യക്കൊപ്പം എടുത്ത ഫോട്ടോ പങ്കുവെച്ചുകൊണ്ട് “പ്രിയ സൂര്യയ്ക്ക് ജന്മദിനാശംസകൾ നേരുന്നു നിങ്ങൾക്ക് ഒരു മികച്ച വർഷം ഉണ്ടാകുന്നതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അനുഗ്രഹീതരായി നിലകൊള്ളൂ ” എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
” പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ട സൂര്യയ്ക്ക് എന്റെ സ്നേഹം അറിയിക്കുന്നു. നിന്റെ ഈ ദിവസവും വർഷവും നിന്റേതുപോലെ മികച്ചതാവട്ടെ ” സൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ കുറിച്ചത് ഇങ്ങനെ. സിനിമാരംഗത്തുള്ള നിരവധി പേരാണ് സൂര്യയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക